‘എല്ലാം കഴിഞ്ഞു, ഇപ്പോള്‍ കീഴടങ്ങുക, ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കം’ – ഹമാസിനോട് നെതന്യാഹു

ജറുസലേം: പലസ്തീന്‍ ഗ്രൂപ്പിന്റെ അന്ത്യം അടുത്തുവെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് പ്രവര്‍ത്തകരോട് ആയുധം താഴെവെക്കാന്‍ ആഹ്വാനം ചെയ്തു. രണ്ട് മാസത്തിലേറെയായി തുടരുന്ന ഗാസ മുനമ്പിലെ യുദ്ധത്തെ ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

‘യുദ്ധം ഇപ്പോഴും തുടരുകയാണ്, പക്ഷേ ഇത് ഹമാസിന്റെ അവസാനത്തിന്റെ തുടക്കമാണ്. ഞാന്‍ ഹമാസ് ഭീകരരോട് പറയുന്നു: അത് അവസാനിച്ചു. സിന്‍വാറിന് വേണ്ടി മരിക്കരുത്. ഇപ്പോള്‍ കീഴടങ്ങുക,’ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡസന്‍ കണക്കിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ തെളിവൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ഇസ്രയേലിന്റെ അവകാശവാദം ഹമാസ് നിരസിച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു മാസം മുമ്പ്, ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം 1,200 ഓളം പേരെ കൊല്ലുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം എക്കാലത്തെയും മാരകമായ ആക്രമണമായി മാറി.

More Stories from this section

family-dental
witywide