കാറില്‍ നിന്നിറങ്ങി വന്ന് വെല്ലുവിളിക്കുന്ന ഗവര്‍ണര്‍; പുറത്തിറങ്ങിയത് എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചെന്ന് ജെ ചിഞ്ചുറാണി

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചപ്പോള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതില്‍ വിമര്‍ശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. കാര്‍ തുറന്ന് ഇറങ്ങി വന്ന് വെല്ലുവിളിക്കുന്ന ഗവര്‍ണ്ണര്‍, എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് ഗവര്‍ണര്‍ പുറത്തിറങ്ങിയത് എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഇങ്ങനെ ഒരു ഗവര്‍ണറെ കേരളം ഇതിനു മുന്‍പ് കണ്ടിട്ടില്ലന്നും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയേയും കരിങ്കൊടി കാണിക്കുന്നുണ്ട്, എന്നാല്‍ അദ്ദേഹം പുറത്തിറങ്ങുന്നില്ലെന്നും ചിഞ്ചുറാണി പറഞ്ഞു. ഇന്നലെ രാത്രി ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചു.

അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഐപിസി 124 വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

More Stories from this section

family-dental
witywide