
കോതമംഗലം : ഉറച്ച ഇടതുനിലപാടുകൊണ്ട് ശ്രദ്ധേയനായ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് വിരമിക്കുന്നു. 60 വയസ്സിൽ ചുമതലയൊഴിയാനുള്ള താൽപര്യം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസം കോതമംഗലം മാർതോമ്മാ ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുർബാനയ്ക്കിടയിലും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. സിനഡ് ഇക്കാര്യം അനുവദിച്ച് പാത്രിയർക്കീസ് ബാവായെ അറിയിച്ചിട്ടുണ്ട്.
അദ്ദേഹം പരിശുദ്ധ പാത്രിയർക്കീസ് ബാവായെ നേരിൽകണ്ടും തീരുമാനം അറിയിക്കും. സഭയില്‍ ലവ് ജിഹാദ് ചര്‍ച്ചയായപ്പോള്‍ ഇസ്ളാമോഫോബിയ എന്ന കുഴിയില്‍ സഭ വീഴരുതെന്ന് മുന്നറിയിപ്പു നല്‍കി മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. നാര്‍കോട്ടിക് ജിഹാദ് എന്ന പരാമര്‍ശത്തിലൂടെ വിവാദം അഴിച്ചുവിട്ട പാലാ ബിഷപ്പിനോട് അള്‍ത്താര വിദ്വേഷ പ്രചാരണത്തിന് വേദിയാക്കരുത് എന്ന മറുപടി നല്‍കിയ ഏക ബിഷപ്പായിരുന്നു ഇദ്ദേഹം.
ഫാസിസത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും കെ റെയിലിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.













