ബുംറയ്ക്കും ഭാര്യ സഞ്ജനയ്ക്കും ആൺകുഞ്ഞ് പിറന്നു; പേരിന് പിന്നിലെ രഹസ്യം ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പോരാളിയെന്നാണ് ഈ പേരിന്റെ അര്‍ത്ഥം

“ഞങ്ങളുടെ കൊച്ചുകുടുംബം വളര്‍ന്നിരിക്കുന്നു. പ്രതീക്ഷിച്ചതിലും സന്തോഷത്തിലാണ് ഹൃദയം. ഈ പ്രഭാതത്തില്‍ ഞങ്ങളുടെ മകനായ അംഗദ് ജസ്പ്രീത് ബുംറയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിയായ സന്തോഷത്തിലാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്,” ബുംറ കുറിച്ചു.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. ബുംറയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമി കളിക്കും.

പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന ബുംറ ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

More Stories from this section

dental-431-x-127
witywide