എച്ച് ഡി കുമാരസ്വാമിയുടെ പാര്‍ട്ടി എന്‍ഡിഎ സംഖ്യത്തിലേക്ക്

ബെംഗലൂരു : ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന് ജെഡിഎസ്. മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും മകന്‍ നിഖില്‍ കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയേയും ഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് മുന്നണിയില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുംയോഗത്തിലുണ്ടായിരുന്നു. എന്‍ഡിഎയുടെ ഭാഗമാകാനുള്ള ജെഡിഎസ് തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് നദ്ദ എക്‌സില്‍ കുറിച്ചു. ജെഡിഎസിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ നദ്ദ ഈ തീരുമാനം എന്‍ഡിഎയെയും പുതിയ ഇന്ത്യ ശക്തിയാര്‍ന്ന ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide