ജെറമി ലൂക്കോസ് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ്‌

മിൽവാക്കി: യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ (മിൽവാക്കി) സ്റ്റുഡൻറ് അസോസിയേഷൻ അക്കാദമിക് വൈസ്‌ പ്രസിഡന്റ് ആയി ജെറമി ലൂക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. 2023 – 2024 വർഷത്തെക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ടുകൾ നേടിയാണ് സ്കൂൾ ഓഫ് ആർക്കിടെക്ചർ സെക്കന്റ് സെമസ്റ്റർ വിദ്യാർഥി കൂടി ആയ ജെറമി വിജയിച്ചത്.

സ്റ്റുഡന്റ് ലീഡർഷിപ്പിന്റ ഭാഗമായി ഈ സമ്മറിൽ നടന്ന ഇസ്രായേൽ പര്യടനത്തിൽ അംഗമായും ജെറമി തിരഞ്ഞടുക്കപ്പെട്ടു. 206 അക്കാദമിക് പ്രോഗ്രാമുകളിലായി ഇരുപത്തിരണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ക്യാംപസിണിത്. കൊടൈക്കനാൽ ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ജെറമി 2022ൽ ആണ് തുടർ പഠനത്തിനായി അമേരിക്കയിൽ എത്തിയത്.

കൊട്ടാരക്കര, ആയൂർ പൊരിയ്ക്കൽ ഡോ . റെജി കെ. ലൂക്കോസിന്റെയും ( ഡയറക്ടർ, കമ്മ്യൂണിറ്റി കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച്, നാഗ്പുർ, കാർമേൽ ബിഎൽഡേഴ്സ് ആൻഡ് ഫൈബ്രോടെക്ക് Pvt Ltd ) ഹെലൻ ലൂക്കോസിന്റെയും മകനും, റവ. ഡോ. സജി കെ. ലൂക്കോസിന്റെയും (ഷിക്കാഗോ) ആൻസി ജോർജിന്റെയും (വിസ്കോൺസിൻ) സഹോദര പുത്രനുമാണ് ജെറമി. ഷിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ അംഗം ആയ ജെറമി യുവജന പ്രവർത്തനങ്ങളിലും സജീവമാണ്.

More Stories from this section

dental-431-x-127
witywide