ജയ്പൂര്‍ സാഹിത്യോല്‍സവത്തിന്റെ രാജ്യാന്തര പതിപ്പ് ന്യൂയോര്‍ക്കില്‍ ഇന്നു മുതല്‍

ന്യൂഡല്‍ഹി: ജയ്പൂര്‍ സാഹിത്യോല്‍സവത്തിന്റെ രാജ്യാന്തര പതിപ്പ് സെപറ്റംബര്‍ 12, 13 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്നു.വരും ദിവസങ്ങളില്‍ ഹൂസ്റ്റണിലും കൊളറാഡോയിലും ജെഎല്‍എഫ് നടക്കും. 2020ലാണ് ജെഎല്‍എഫ് ആദ്യമായി വിദേശത്ത് നടത്താന്‍ ആരംഭിച്ചത്. കൊവിഡ് മൂലം വെര്‍ച്യുവലായിരുന്നു പരിപാടി. ഇന്ന് മധൂര്‍ ജാഫ്രിയുമായുള്ള പരിപാടിയാണ് മുഖ്യം. നടിയും എഴുത്തുകാരിയും പാചക വിദഗ്ധയുമാണ് മധൂര്‍ ജാഫ്രി.

രണ്ടാം ദിനം ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ മെയില്‍ സുരി How to build the universe using math എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കും. ശശി തരൂര്‍ എംപിയും പരിപാടിയില്‍ പങ്കെടുക്കുന്നു.

അടുത്തഘട്ടമായി 16ന് ഹൂസ്റ്റണിലും 22ന് കൊളറാഡോയിലും പരിപാടി നടക്കും.