വോക്വിൻ ഫീനിക്സ് മുതൽ മഹർഷല അലി വരെ; ഗാസയിൽ വെടിനിർത്തൽ ആഹ്വാനം ചെയ്യാൻ ബൈഡനോട് അഭ്യർഥിച്ച് സെലിബ്രിറ്റികൾ

ന്യൂയോർക്ക് സിറ്റി: ഗാസയിലും ഇസ്രയേലിലും വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ 50-ലധികം സെലിബ്രിറ്റികൾ പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്തെഴുതി.

വോക്വിൻ ഫീനിക്സ്, കേറ്റ് ബ്ലാഞ്ചെറ്റ്, ജോൺ സ്റ്റുവർട്ട്, ക്രിസ്റ്റൻ സ്റ്റുവർട്ട്, സൂസൻ സരണ്ടൻ, മഹർഷല അലി, റിസ് അഹമ്മദ്, റാമി യൂസഫ്, ക്വിന്റ ബ്രൺസൺ തുടങ്ങിയ സെലിബ്രിറ്റികൾ കത്തിൽ ഒപ്പുവെച്ചതായി വെറൈറ്റി റിപ്പോർട്ട് ചെയ്തു.

“താങ്കളുടെ ഭരണകൂടത്തോടും എല്ലാ ലോക നേതാക്കളോടും വിശുദ്ധ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കാനും കാലതാമസമില്ലാതെ വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുക, ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക,” കത്തിൽ പറയുന്നു.

ആർട്ടിസ്റ്റ്സ് 4 സീസ്‌ഫയർ എന്ന സംഘടന മുൻകൈയെടുത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ യുനിസെഫ് വക്താവ് ജെയിംസ് എൽഡറിന്റെ അഭിപ്രായവും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ ഇസ്രായേൽ വ്യോമാക്രമണങ്ങളും വെള്ളത്തിനും വൈദ്യുതിക്കും മേലുള്ള ഉപരോധങ്ങളും ഗാസയിലെ ജനസംഖ്യയിൽ വരുത്തിയ നാശത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നു.

“കഴിഞ്ഞ ദിവസങ്ങളിലെ വ്യോമാക്രമണങ്ങളും എല്ലാ വിതരണ എല്ലാ വിതരണ സംവിധാനങ്ങൾ വെട്ടിക്കറച്ചതിനെ തുടർന്നും ഗാസയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന്, ആശുപത്രികളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം എന്നിവ അപ്രായോഗികമായി തീർന്നു,” എൽഡറുടെ പ്രസ്താവനയിൽ പറയുന്നു.

റൂണി മാര, റൊസാരിയോ ഡോസൺ, റയാൻ കൂഗ്ലർ, സാന്ദ്ര ഓ, സെബാസ്റ്റ്യൻ സിൽവ, ഷൈലിൻ വുഡ്‌ലി, ഷാക കിംഗ്, സൂസൻ സരണ്ടൻ, വിക് മെൻസ, വാലസ് ഷോൺ, വാൻഡ സൈക്‌സ്, ചാന്നിംഗ് ടാറ്റം, ഷെറീൻ ഡാബിസ്, ഡേവിഡ് മാർഡർ, ഡേവിഡ് ക്രോസ്, ഡൊമിനിക് ഫിഷ്ബാക്ക്, ഹസൻ മിൻഹാജ് എന്നിവരും പ്രസ്താവനയിൽ ഒപ്പിട്ടു.

More Stories from this section

family-dental
witywide