
വാഷിംഗ്ടണ്‍ ഡിസി: ആഗോള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ദേവന്‍ ജെ. പരേഖിനെ, യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് രണ്ടാം തവണയും പുനര്‍നാമകരണം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള ഇന്‍സൈറ്റ് പാര്‍ട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് പരേഖ്. പരേഖിന്റെ നോമിനേഷന്‍ നവംബര്‍ 30ന് സെനറ്റിലേക്ക് അയച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള പരേഖ് ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ ബോര്‍ഡ്, യുഎസ് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കിന്റെ ഉപദേശക ബോര്‍ഡ്, ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ സാങ്കേതിക ഉപദേശക സമിതി എന്നിവയില്‍ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മര്‍ച്ചന്റ് ബാങ്കിംഗ് സ്ഥാപനമായ ബെറെന്‍സണ്‍ മിനല്ല ആന്‍ഡ് കമ്പനിയില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തതിനു ശേഷമാണ ്ഇന്‍സൈറ്റില്‍ ചേരുന്നത.