ജോസി കാരക്കാട്ട് ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: കാനഡ മലയാളീസമൂഹത്തിന്റെ പ്രതിനിധിയും ഫൊക്കാനയുടെ നേതവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ ഒണ്ടാരിയോ റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.ഫൊക്കാനയുടെ ഇപ്പോഴത്തെ ഫൗണ്ടേഷന്‍ വൈസ് ചെയര്‍ ആയി പ്രവര്‍ത്തിക്കുന്ന ജോസി കാനഡയില്‍ ഫൊക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സംഘടനകളെ ഫൊക്കാനയിയുടെ ഭാഗമാകുന്നതിലും നിര്‍ണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്. സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേല്‍ മത്സരിക്കുന്നത്

കാനഡ മലയാളീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച വ്യക്തിയാണ്. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെംബേര്‍ രണ്ട് ടൈം പ്രവര്‍ത്തിച്ച ജോസി കാരക്കാട്ടു ചരിത്രമായ 2016 ല്‍ കാനഡയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറുമായിരുന്നു. ഒരുമികച്ചസംഘാടകനെന്നതിലുപരി ഒരു മികച്ച സഹകാരി കൂടിയാണ് ജോസി. കനഡക്കാരുടെ ഏത് കാര്യത്തിനായാലും സഹായകന്നെന്ന നിലയില്‍ ജോസി കാരക്കാട്ടിന്റെ കരങ്ങള്‍ ഉണ്ടായിരിക്കും.

ടൊറന്റോ മലയാളീ സമാജത്തിന്റെ (റ്റിഎംഎസ്) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന ജോസി കാരക്കാട്ടു, അസോസിയേഷന്റെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുള്ള വ്യക്തിയാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ സ്‌കൂളിന്റെ ജനറല്‍ സെക്രട്ടറി ആയി തുടങ്ങി കോളേജ് തലങ്ങളില്‍ NCC ലീഡര്‍ ആയി തിളങ്ങി നിന്ന ജോസി കാരക്കാട്ടു ഏതു റോളും കൈകാര്യം ചെയ്യുവാന്‍ ഉള്ള മിടുക്ക് സംഘാടന പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കാന്‍ സഹായിക്കുന്നു.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, ടോറണ്ടോയുടെ യുവജനസംഘടന ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചര്‍ച്ചിന്റെ പാരിഷ് കമ്മിറ്റി മെമ്പറായും ട്രഷറര്‍, ബില്‍ഡിംങ്ങു കമ്മിറ്റി ചെയര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്. കാനഡയില്‍ അറിയപ്പെടുന്ന റിയലറ്റര്‍ കൂടിയായ ജോസി കഴിഞ്ഞ 17 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ് ചെയ്യുന്നു. ലൈസന്‍സിഡ് ഇന്‍കം ടാക്‌സ് ഈ ഫൈലര്‍ കൂടിയാണ് അദ്ദേഹം. ഭാര്യ ലിസി കാരക്കാട്ട് .മക്കള്‍: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.

ഒരു സംഘടനയുടെ നിലനില്‍പ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ്. ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ തയ്യാറെടുക്കുബോള്‍ ജോസി കാരക്കാട്ടിന്റെ പ്രവര്‍ത്തനം സംഘടനക്ക് മുതല്‍കൂട്ടാവുമെന്നും അതുകൊണ്ടു തന്നെ കാനഡയില്‍ നിന്നും എല്ലാവരും ഒരേ സ്വരത്തില്‍ ജോസി കാരക്കാട്ടിന്റെ നോമിനേഷനെ പിന്‍ന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ജോസി കാരക്കാട്ടിന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ജോസി കാരക്കാട്ടിന്റെ മത്സരത്തെ പിന്തുണക്കുന്നു.

സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ആയ ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ് എന്നിവര്‍ ജോസി കാരക്കാട്ടിന് വിജയാശംസകള്‍ നേര്‍ന്നു.

More Stories from this section

family-dental
witywide