പട്ന: ബിഹാറിലെ അരാരി ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിലെ ബിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. രാവിലെ നാലംഗ സംഘം വിമൽ കുമാറിനെ വീടിനകത്ത് കയറി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
നെഞ്ചിനായിരുന്നു വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ച് തന്നെ ബിമൽ കുമാർ യാദവ് കൊല്ലപ്പെട്ടു. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടക്കുന്നതായാണ് വിവരം.
മണൽമാഫിയകൾക്കെതിരേയും അഴിമതി വാർത്തകളും നിരന്തരം പുറത്തു കൊണ്ടുവന്നിരുന്നത് കൊണ്ട് തന്നെ വിമൽകുമാർ ഭീഷണി നേരിട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.