‘വലിയ നുണ’; സിഎൻഎന്നിന് എതിരായ ട്രംപിന്റെ മാനനഷ്ടക്കേസ് തള്ളി

സിഎൻഎന്നിനെതിരെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് തള്ളി. 2020 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതായുള്ള തന്റെ അവകാശവാദം വലിയ നുണയാണെന്ന് വിശേഷിപ്പിച്ചതിനാണ് സിഎന്‍എന്നിനെതിരെ ട്രംപ് കേസ് നല്‍കിയത്. 475 ദശലക്ഷം ഡോളര്‍ മാനനഷ്ടക്കേസാണ് ട്രംപ് നൽകിയത്. 2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ മുന്‍നിരയിലുള്ള ട്രംപ് നൽകിയ കേസ് തള്ളിയത് അദ്ദേഹം തന്നെ നിയമിച്ച യുഎസ് ജില്ലാ കോടതി ജഡ്ജി രാഗ് സിംഗാളാണ്.

ഒക്ടോബറില്‍ ഫ്‌ളോറിഡയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ട്രംപ്, താൻ ചാനൽ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ച തന്ത്രങ്ങളുമായി ബന്ധപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു. 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള കേസ് പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന് പുതിയ തിരിച്ചടി.

സിഎന്‍എന്‍ നടത്തിയ പ്രസ്താവനകള്‍ ഫ്‌ളോറിഡ നിയമപ്രകാരം അപകീര്‍ത്തിപ്പെടുത്തല്ലെന്നാണ് സിംഗാള്‍ വിധിപ്രസ്താവത്തിൽ പറയുന്നത്.

‘വലിയ നുണ’ എന്ന വാചകം ചാനൽ ഉപയോഗിച്ചത് തന്നെ പരിഹസിക്കാനാണ്. യുഎസ് പ്രസിഡന്റ് പദവിയിലിരുന്ന കാലത്ത് ‘വ്യാജ വാര്‍ത്തകള്‍’ നൽകുന്ന മാധ്യമങ്ങളായിട്ടാണ് സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയവ ട്രംപ് സമൂഹ മാധ്യമത്തിൽ വിശേഷിപ്പിച്ചിരുന്നത്.

More Stories from this section

family-dental
witywide