
വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ. ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണ്.
റിപ്പോർട്ടുകൾ പ്രകാരം കെസിആർ തൻ്റെ ഫാം ഹൗസിൽ കാൽ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെസിആറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്ന് ഡോക്ർടമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം അദ്ദേഹം തന്റെ ഫാം ഹൌസിൽ തന്നെയായിരുന്നു. മൂന്നു ദിവസമായി പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സന്ദർശിക്കുന്ന തിരക്കായിരുന്നു. തന്റെ പാർട്ടിയായ ബിആർഎസിന് അധികാരം നഷ്ടമായി എന്നുമാത്രമല്ല, കമ്മറെഡി മണ്ഡലത്തിൽ കെസിആർ തോറ്റതും അദ്ദേഹത്തിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
K Chandrasekhara Rao hospitalized After fall