സ്‌നേഹം പലസ്തീനോടല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞു; കെ. മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍. മുഖ്യമന്ത്രിയുടെ സ്‌നേഹം പലസ്തീന്‍ ജനതയോട് അല്ലെന്നും ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

റാലിക്ക് അനുമതി നിഷേധിച്ച നീക്കത്തിലൂടെ മോഡിയുടെ പകര്‍പ്പാണ് പിണറായി എന്ന് തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ വെറുതെ ആയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നവംബര്‍ 23 ന് കോഴിക്കോട് ബീച്ചിലാണ് കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നവകേരള സദസ്സ് നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റാലിക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോണ്‍ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

More Stories from this section

family-dental
witywide