ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ കെ. പരമേശ്വറിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (AAG) ആയി നിയമിച്ചു. സുപ്രീം കോടതിയിലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കേസുകളില്‍ ഹാജരാകാനാണ് പരമേശ്വറിന്റെ നിയമനം.
ഗോദവര്‍മ്മന്‍ തിരുമുല്‍പാട് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യുറിയാണ് കെ. പരമേശ്വര്‍. പരിസ്ഥിതി, ജുഡീഷ്യല്‍ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുണ്ട്.
ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേര്‍സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ പരമേശ്വരന്റെ സ്‌കൂള്‍ വിദ്യാഭ്യാസം കൊച്ചി കൊച്ചി നേവല്‍ പബ്ലിക് സ്‌കൂളിലായിരുന്നു. സുപ്രീം കോടതി ജഡ്ജി പി.എസ് നരസിംഹ സീനിയര്‍ അഭിഭാഷകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ലോ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.