അമേരിക്കയിൽ ആരോഗ്യ പ്രവർത്തകർ സമരത്തിൽ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക്

വാഷിങ്ടൺ: അമേരിക്കയിൽ 75,000-ത്തിൽ അധികം ആരോഗ്യപ്രവർത്തകർ ബുധനാഴ്ച മൂന്നു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. കൈസർ പെർമനന്റ ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്‌.

കലിഫോർണിയ, ഒറിഗോൺ, വാഷിങ്‌ടൺ, കൊളറാഡോ, വിർജീനിയ, വാഷിങ്‌ടൺ ഡിസി എന്നിവിടങ്ങളിലെ നൂറുകണക്കിനു കേന്ദ്രങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. അത്യാഹിതവിഭാഗങ്ങളും തുറന്ന് പ്രവർത്തിച്ചിരുന്നു.

ടെക്നീഷ്യന്മാരും ശുചിത്വ തൊഴിലാളികളും ഫാർമസി തൊഴിലാളികളും പണിമുടക്കി. തൊഴിലാളി സംഘടനകളുടെ കരാർ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു. ഇരുപക്ഷവും ചർച്ച നടത്തിയിട്ടും പുതിയ കരാറിൽ എത്തിട്ടില്ല. തുടർന്നാണ്‌ സമരത്തിലേക്ക്‌ നീങ്ങിയത്‌.

സ്വകാര്യ ആരോഗ്യ സേവനദാതാക്കളായ കൈസർ പെർമനന്റയിലെ തൊഴിലാളികളാണ്‌ ബുധൻ മുതൽ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. കൈസർ പെർമനന്റ് യൂണിയനുകളുടെ നേതൃത്വത്തിലാണ്‌ മൂന്നു ദിവസത്തെ പണിമുടക്ക്‌.

More Stories from this section

family-dental
witywide