കാനം രാജേന്ദ്രന് ജന്മനാടിന്റെ യാത്രാമൊഴി ; സംസ്‌കാരം ഇന്ന് രാവിലെ 11 ന്

കോട്ടയം: അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍.

2015 മുതല്‍ സംസ്ഥാനത്ത് സിപിഐയെ നയിച്ച കാനം രാജേന്ദ്രന്റെ ഭൗതികദേഹം കോട്ടയം കാനത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് എത്തിച്ചത്.

പുലര്‍ച്ച ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വലിയ ജനാവലി വഴിയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

പുലര്‍ച്ചെ രണ്ടേമുക്കാലോടെ ഭൗതികദേഹം വസതിയിലെത്തിച്ചു.സംസ്‌കാരം ഇന്നു 11നു വാഴൂര്‍ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കും.

More Stories from this section

family-dental
witywide