
ന്യൂഡല്‍ഹി: ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പോലീസും രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചണ്ഡീഗഡില്‍ നിന്ന് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം, രാജസ്ഥാന്‍ പോലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍, കൊലപാതകത്തില്‍ പങ്ക് ആരോപിക്കപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി രോഹിത് റാത്തോഡ്, ഹരിയാനയിലെ മഹേന്ദ്രഗഢ് നിവാസിയായ നിതിന്‍ ഫൗജി എന്നിവരെ ചണ്ഡീഗഢിലെ സെക്ടര്‍ 22 ല്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കം ഒപ്പമുണ്ടായിരുന്നു കൂട്ടാളിയായ ഉധം സിങ്ങിനെയും ഇവരൊടൊപ്പം പിടകൂടിയിട്ടുണ്ട്.
Karni Sena chief’s murder: Three arrested
Tags: