
ദില്ലി: കര്‍ണിസേന നേതാവ് സുഖ് ദേവ് സിംങിന്റെ കൊലപാതകത്തില്‍ രാജസ്ഥാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളായ രോഹിത് റാത്തോഡ്, നിതിന്‍ ഫൌജി എന്നിവരെക്കുറിച്ച് എന്തെങഅകിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അതേസമയം സുഖ് ദേവ് സിംങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അനുയായികള്‍ നടത്തിയ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി. പ്രധാന റോഡുകളും ദേശീയ പാതയും ഉപരോധിച്ച അനുയായികള്‍ ബില്‍വാരയില്‍ ട്രെയിനുകള്‍ തടയുകയും ഉദയ്പൂരിലെ കളക്ട്രേറ്റിലേക്ക് കൂറ്റന്‍ റാലി നടത്തുകയും ചെയ്തു. കൊലയാളികളെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ പുതിയ സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ തടയുമെന്നും പ്രവര്‍ത്തര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
സുഖ് ദേവ് സിംങിന്റെ കൊലപാതകത്തിന്റെ് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് ദിയ കുമാരി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ രാജസ്ഥാനില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും സുഖ്‌ദേവ് സിംഗ് സുരക്ഷ ആവശ്യപ്പെട്ടിട്ട് പോലും നല്‍കിയില്ലെന്നും ദിയ കുമാരി വിമര്‍ശിച്ചു. ഗുണ്ടാ സംഘമായ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങുമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.