
തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഉടന്‍ മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.
ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ചും സൂചനകളുണ്ട്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാധ്യത. ഇരുവരും മുമ്പ് ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
നിലവിലെ മന്ത്രിമാര്‍ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു നവംബര്‍ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.
എന്നാല്‍ ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായാല്‍ കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ ജനുവരിയിലേക്ക് മാറ്റിവെച്ച എറണാകുളത്ത് നടക്കുന്ന നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.
.