ചരക്കു തീവണ്ടി പാളം തെറ്റി രാസവസ്തു പരന്നൊഴുകി: റോസ് കാസിൽ കൌണ്ടിയിൽ അടിയന്തരാവസ്ഥ

കെൻ്റക്കി: രാസവസ്തുക്കളുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കെൻ്റക്കിയിലെ റോക് കാസിൽ കൌണ്ടി പ്രദേശത്ത് രാസവസ്തു പരന്നൊഴുകി. തുടർന്ന് റോക് കാസിൽ കൌണ്ടിയിൽ ഗവർണർ ആൻഡി ബീഷിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എന്തു രാസ പദാർഥമാണ് ട്രെയിനിൽ ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഒരു വീട് വേഗം ഒഴിപ്പിച്ചു. കൂടുതൽ വീടുകൾ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ആളുകൾ ഈ പ്രദേശത്തു കൂടി വരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കെൻ്റക്കിയിലേക്കുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Kentucky Gov. Andy Beshear declares state of emergency over train derailment, chemical spill

More Stories from this section

family-dental
witywide