നാളെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി. നാളത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് റദ്ദാക്കി. ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിനുള്ള എറണാകുളം-ബറൗണി രപ്തി സാഗര്‍ എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്. ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്‌സ്പ്രസ്, ജനുവരി 2, 3, 7, 9, 10 തീയതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി 4, 5, 7, 11, 12 തീയതികളിലെ ഗോരഖ്പുര്‍-കൊച്ചുവേളി എക്‌സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്.

More Stories from this section

family-dental
witywide