തിരുവോണ നിറവില്‍ മലയാളികള്‍, എല്ലാവര്‍ക്കും ഓണാശംസകള്‍

തിരുവനന്തപുരം: പൂക്കളമിട്ടും സദ്യയൊരുക്കിയും മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെ ആഘോങ്ങളില്‍ പങ്കെടുക്കുകയാണ്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഉത്സമാണ് ഓണം. എല്ലാ മലയാളികള്‍ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകള്‍ നേര്‍ന്നു.

ജാതി-മത ഭേദമന്യേ എല്ലാവരും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു. രാവിലെ കുട്ടികളെല്ലാം പൂക്കളങ്ങള്‍ ഇടുന്ന തിരക്കിലാകുമ്പോള്‍ അടുക്കളകളില്‍ ഓണസദ്യയുടേ മേളങ്ങളായിരിക്കും. തൂശനിലയില്‍ കുത്തരിച്ചോറും സാമ്പാറും അവിയലും കൂട്ടുകറിയും പലതരം പച്ചക്കറി വിഭവങ്ങളും പിന്നെ പപ്പടം കൂട്ടിയുള്ള പായസ്സപ്പെരുമയും… ഹാ…. എന്തു സുഖം.

ഓണക്കോടി എടുക്കാനും സദ്യവട്ടങ്ങള്‍ ഒരുക്കിന്നതിനുള്ള സാധനങ്ങള്‍ വാങ്ങാനുമൊക്കെയുള്ള തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം മലയാളികള്‍. അത് കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ലോകത്തെമ്പാടുമുള്ള മലയാളികളെല്ലാം അക്കാര്യത്തില്‍ ഒരുപോലെയാണ്. കാലം എത്ര മാറിയാലും ഓണാഘോഷ നിറവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. പുതിയ കാലത്ത് പുതിയ രീതിയിലുള്ള ഓണം.

സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ നല്ല ദിനത്തില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍

More Stories from this section

family-dental
witywide