വിദ്യാരംഭം; കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വസതിയായ ദേവരാഗത്തിലുമാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ എഴുത്തിനിരുത്തിയത്.

‘പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവര്‍ക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ. എല്ലാവര്‍ക്കും മഹാനവമി – വിജയദശമി ആശംസകള്‍’-മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

More Stories from this section

family-dental
witywide