മലയാളി ഡോക്ടർ ഷാർജയിൽ അന്തരിച്ചു

ഷാർജ: യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ ദന്ത ഡോക്ടറായ മലയാളി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസൻ ആണ് ഭർത്താവ്. മക്കൾ: അഫ്റീൻ, സാറ, അമൻ.

മംഗളൂരു യേനപോയ ഡെന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍നിന്ന് എം.ഡി.എസ്. നേടി. വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.

മൃതദേഹം ഇന്നു വൈകിട്ട് യുഎഇ സമയം 3.30ന് ദുബായ് മുഹൈസീന മെഡിക്കൽ സെന്ററിൽ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.