
ചിക്കാഗോ: കേരളത്തിലെ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണമാണ് അമേരിക്കയിലെ ചിക്കാഗോയില്‍ ക്നാനായ നൈറ്റ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോയ് മാത്യു നടത്തിയിരിക്കുന്നത്. പ്രളയ കാലത്ത് കേരളത്തിന് വലിയ സഹായമാണ് അമേരിക്കന്‍ മലയാളികള്‍ നല്‍കിയത്. പക്ഷെ, അമേരിക്കയില്‍ നിന്ന് മലയാളികള്‍ അയക്കുന്ന പണം കേരളത്തില്‍ കൊള്ളയടക്കപ്പെടുകയാണ്. പ്രളയ ഫണ്ടു വരെ കൊള്ളയടിച്ച ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും ജോയ് മാത്യു ആരോപിച്ചു.
കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ കഷ്ടപ്പെട്ട് അയക്കുന്ന പണം കേരളത്തിലെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്ന് നടന്‍ ജോയ് മാത്യുhttps://t.co/e4JjLI5hbr pic.twitter.com/JKTvFnJAym
— NRI Reporter (@NRIReporter) October 22, 2023
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും ഐക്യയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വിഭാഗമല്ല ക്നാനായ സമുദായം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കുന്ന ഒരു സന്നദ്ധ സംഘടനയായാണ് എനിക്ക് ക്നാനായ സമുദായത്തെ കാണാനാകുന്നത്. പ്രളയ കാലത്ത് വലിയ സഹായമാണ് ക്നാനായ സമുദായം കേരളത്തിന് നല്‍കിയത്. പക്ഷെ, ഇവിടെ കഷ്ടപ്പെട്ട് മലയാളികള്‍ ഉണ്ടാക്കുന്ന പണം അവിടെ കൊള്ളയടിച്ചുപോകുന്നു.

ചിക്കാഗോയില്‍ നടന്ന കെസിഎസ് നൈറ്റ് മാമാങ്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയ്മാത്യു. ക്നാനായ നൈറ്റിന്റെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികള്‍ ആകര്‍ഷകമായിരുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ മുന്നോട്ടുവരുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ജോയ് മാത്യു പറഞ്ഞു. ഇത്തരം പരിപാടികള്‍ കൂടുതല്‍ ഉണ്ടാകണം, കുട്ടികള്‍ക്ക് വേണ്ടി മാറി കൊടുക്കുക എന്നതാണ് പ്രധാനമെന്നും അതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ക്നാനായ മാച്ച് മേക്കിംഗ് ആപ്പ്’ ഉടന്‍ ആരംഭിക്കുമെന്ന് ജയിന്‍ മാക്കീല്‍

കെ.സി.എസ് ഷിക്കാഗോ പ്രസിഡന്റ് ജയിന്‍ മാക്കീല്‍ ചടങ്ങില്‍ അദ്ധ്യക്ഷ വഹിച്ചു. ക്നാനായ സമുദായത്തിന്റെ നിലനില്പിനായും പുതിയ തലമുറയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്. ക്നാനായ സമുദായത്തിലെ കുട്ടികള്‍ക്ക് പരസ്പരം കാണാനും ആശയങ്ങള്‍ പങ്കുവെക്കാനുമായി ക്നാനായ മാച്ച് മേക്കിംഗ് ആപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ജയിന്‍ മാക്കീല്‍ അറിയിച്ചു. സെന്‍റ മേരീസ് ക്നാനായ ചര്‍ച്ച് വികാരി സിജു മുടക്കോടിയില്‍ അനുഗ്രഹ പ്രഭാണം നടത്തി. കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.സി.സി എന്‍.എ ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, കെ.സി.സി.എന്‍.എ ട്രഷറര്‍ സാംമോന്‍ പല്ലാട്ടുമഠം, സെക്രട്ടറി സിബു കുളങ്ങര കെ.സി.എസ് വൈസ് പ്രസിഡന്റ് ജീനോ കക്കാട്ടില്‍, ട്രഷറര്‍ ബിനോയ് കിഴക്കനടി, ജോ. സെക്രട്ടറി തോമസ് കുട്ടി തേക്കുംകാട്ടില്‍, കെ.സി.ഡബ്ള്യു.എന്‍.എ സെക്രട്ടറി ഷൈനി വിരുത്തിക്കുളങ്ങറ, കെ.സി.ഡബ്ള്യു.എന്‍.എ ചിക്കാഗോ പ്രസിഡന്റ് ടോസ്മി കൈതക്കാതൊട്ടിയില്‍, കെ.സി.വൈ.എന്‍.എ നാഷണല്‍ പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, കെ.സി.വൈ.എന്‍.എ വൈസ് പ്രസിഡന്റ് ആല്‍വിന്‍ പിണര്‍ക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്നാനായ നൈറ്റിനെ ആവേശമാക്കി. ക്നാനായ നൈറ്റില്‍ ഏറ്റവും ആകര്‍ഷിച്ചത് കുട്ടികളുടെ കലാപരിപാടികള്‍ ആയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു.
Kerala govt looted flood fund Joy Mathew alleges at US event