നാട്ടിലേക്കാള്‍ കെങ്കേമം കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം

ഫീനിക്സ്∙ കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന്  ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര്  ഓഡിറ്റോറിയത്തില് വിപുലമായി പൊന്നോണം ആഘോഷിച്ചു.

പ്രവാസി മലയാളികള്ക്ക് ഗൃഹാതുരത്വം സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്.  രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ,  നിഷ പിള്ള, എന്നിവർ ചേർന്ന് പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു. 

വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ  ജെറി  വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 

വിശിഷ്ടാതിഥിയെ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ  അരിസോണയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്ക്കാരിക സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു .

ഓണാഘോഷ പരിപാടികള്ക്ക് ആരംഭം കുറിച്ച് മെഗാതിരുവാതിരയും രഞ്ജിനി അരുൺ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മെഗാ കേരളനടനവും ചെണ്ട മേളവും അരങ്ങേറി. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറായ ശ്രീ നാരായണൻ നെയ്ത്താലത്താണ് ഓണ സന്ദേശം നൽകിയത്.

പൂജ രഘുനാഥ്  ചിട്ടപ്പെടുത്തി മുപ്പതിലധികം  വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരക്ക്  പൂജയോടൊപ്പം അഷിത മിഥുൻ, ശകുന്തള ആനന്ദ് എന്നിവർ പ്രായോജകരായി പ്രവർത്തിച്ചു.

മുത്തുകുടകളുടെയും, വഞ്ചിപാട്ട്, വാദ്യമേളം,  താലപ്പൊലിയേന്തിയ അംഗനമാ൪ എന്നിവയുടെയും അകമ്പടിയോടു കൂടി  നടന്ന മാവേലി വരവേല്പും ഘോഷയാത്രയും കാണികളെ ആവേശഭരിതരാക്കി. പ്രകാശ് മുണ്ടക്കലാണ്  മഹാബലിയുടെ വേഷപ്പകർച്ചയിൽ എത്തിയത്. പതിനൊന്നരയോടെ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയിൽ ഇക്കുറി ആറന്മുള വള്ളസദ്യയിലെ ഏതാനും വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി .മൂന്നുതരം പായസങ്ങളുമായി മുപ്പത് വിഭവങ്ങളാണ് ഒരുക്കിയത്. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല് സമൃദ്ധമായ ഓണസദ്യ, ശ്രീകുമാർ കൈതവന, ആനന്ദ് കുമാർ, ജോലാൽ കരുണാകരൻ, സുരേഷ് കുമാർ, കൃഷ്ണ കുമാർ, സുഭാഷ് പരമേശ്വരൻ എന്നീ പ്രഗല്‍ഭരായ  പാചക പ്രമാണിമാരുടെ മേല്നോട്ടത്തിലാണ് തയ്യാർചെയ്യപ്പെട്ടത്.

ഉച്ചക്ക് രണ്ടുമണിയോടെ ആരംഭിച്ച കലാ സാംസ്‌കാരിക സമ്മേളനത്തിൽ ആരിസോണയിലെ  കലാകാരന്മാരും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച വിവിധ  ക്ലാസിക്കല് , സെമി ക്ലാസിക്കല് , സിനിമാറ്റിക് നൃത്തങ്ങള് എന്നിവ ദൃശ്യഭംഗികൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി. 

അരിസോണയിലെ ഗായകരായ ദിലീപ് പിള്ള, പദ്മാനന്ദ്,  ശകുന്തള, ദുര്ഗാ ലക്ഷ്മി, മാളവിക ആനന്ദ്, അരുൺ അയ്യർ, ആര്യമൻ ഇളയിടം  എന്നിവര്  വിവിധ ഗാനങ്ങള് ആലപിച്ചു  ശ്രോതാക്കളുടെ മനസ്സിനും  കാതിനും കുളിമയേകി. ഒരു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ ഇരുനൂറിലധികം കലാകാരൻമാർക്ക് അവരുടെ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചു.ട്രെഷറർ പ്രവീൺ ഷേണായ് സ്വാഗതവും വൈസ് പ്രസിഡന്റ്  ലേഖ നായർ നന്ദി പ്രകാശനവും നടത്തി.ലക്ഷ്മി നായർ, ശ്യാമ ശിവദാസ്, ശകുന്തള എന്നിവർ പരിപാടിയുടെ മുഴുവൻ സമയ അവതാരകരായപ്പോൾ യുവത്വത്തിന്റെ പ്രതിനിധികളായി മാളവിക ആനന്ദ്, അമൽ ശ്രീകുമാർ, അർജുൻ കിരൺ എന്നിവരും പരിപാടിയുടെ അവതാരകനായി തിളങ്ങി.

ഗംഗ ആനന്ദും, ശാന്ത ഹരിഹരനുമാണ് കലാപരിപാടികളുടെ സംയോജകരായി പ്രവർത്തിച്ചത്. മഞ്ജു രാജേഷ്, നീതു കിരൺ, ആരതി സന്തോഷ്, പ്രീതി സജിൻ, മാലിനി വിജേഷ്  എന്നിവർ വിവിധ കലാപരിപാടികൾ ഏകോപിപ്പിച്ചു.

ആഘോഷപരിപാടികള്ക്ക്  രാജേഷ് ഗംഗാധരൻ (സെക്രെട്ടറി), കിരൺ മോഹൻ (ജോയിന്റ് സെക്രട്ടറി), ധനീഷ് കുമാർ (ജോയിന്റ് ട്രെഷറർ) മറ്റു കമ്മറ്റി ഭാരവാഹികളായ രാജേഷ് ബാബ , പ്രസീദ് രായിരകണ്ടത്തു, ഡോ.ഹരി കുമാര് കളീക്കല് എന്നിവര്  നേതൃത്വം നല്കി.   

More Stories from this section

family-dental
witywide