കലോത്സവം റിപ്പോര്‍ട്ടിങിന് അപേക്ഷിച്ചത് 800 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍; അനുമതി നല്‍കിയത് 46 പേര്‍ക്ക്

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുമായി ഇത്തവണ അപേക്ഷ സമര്‍പ്പിച്ചത് 800 ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. എന്നാല്‍ 46 മാധ്യമങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയമന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിആര്‍ഡി ലിസ്റ്റിലുള്ള 46 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവ കമ്മറ്റി അനുവദിക്കുന്ന പാസ് മുഖേന മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി. മാധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുഉള്ള പ്രവേശനം ഉണ്ടാകില്ല.

More Stories from this section

family-dental
witywide