
ബെംഗളൂരു: ബാംഗ്ലൂരിലെ അപ്പാര്‍ട്ടമെന്റിനുള്ളില്‍ മലയാളി യുവാവിനേയും ബംഗാളി യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രാഹാമാണ് മരിച്ച മലയാളി യുവാവ്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അബില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. 29കാരനായ അബില്‍ ബാംഗ്ലൂരില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമയാണ്.
കൊല്‍ക്കത്ത സ്വദേശിനി സൗമിനിദാസാണ് അബിലിനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി. 20 വയസ്സുകാരിയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സൗമിനി വിവാഹിതയും അബില്‍ അവിവാഹിതനുമാണ്. ഇരുവരും മൂന്നു ദിവസം മുന്‍പാണ് അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച് താമസം തുടങ്ങിയതെന്നാണ് വിവരം.
മരണകാരണം വ്യക്തമല്ല. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കൊത്തന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.