മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

മംഗളൂരു: കര്‍ണാടക മംഗളൂരുവില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തളിപ്പറമ്പ സ്വദേശി ജോണ്‍സണ്‍ എന്ന ബിനോയി(52)യെയാണ് പണമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യലഹരിയില്‍ എത്തിയ ജോണ്‍സണ്‍ ബിനുവിനെ കത്തി കൊണ്ട് കുത്തിയത്. തണ്ണീര്‍ഭാവി വൃക്ഷ ഉദ്യാനത്തിന്റെ സമീപത്തെ ബോട്ട് നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജോണ്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പണമ്പൂര്‍ പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide