ന്യൂയോര്‍ക്കില്‍ മലയാളി മുസ്ലിം കുടുംബാംഗങ്ങള്‍ ഗംഭീരമായി ഓണം ആഘോഷിച്ചു

യു എ നസീര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നിവാസികളായ മലയാളി മുസ്ലിം കുടുംബാഗങ്ങളുടെ ഓണം ഒത്തു ചേരൽ ബെൽ റോസിലുള്ള മുംതാസ് യൂസുഫ് ദമ്പതികളുടെ വസതിയിൽ സുഭിക്ഷമായി കൊണ്ടാടി. ഓണാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വർഷവും നടത്താറുള്ള കേരളീയ ഓണ സദ്യ കൊവിഡ് മഹാമാരി സമയത്ത് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു.

മലയാളി മുസ്ലിം കുടുംബിനികൾ മുൻകൈയ്യെടുത്തു ഒരുക്കിയ സ്വാദിഷടമായ സദ്യ വീണ്ടും അവിസ്മരണീയമാക്കി.

ബിരിയാണിയും, കബാബും, നെയ്ച്ചോറും, മന്തിയും, പത്തിരിയും, മുട്ട മാലയും മാത്രമല്ല അവിയലും, കിച്ചടിയും, സാമ്പാറും, എരിശ്ശേരിയും, പുളിശ്ശേരിയും, രസവും, വിവിധ തരം പായസങ്ങളും തങ്ങളുടെ കൈപുണ്യത്തിൽ ഒതുങ്ങുമെന്നു ഒരിക്കൽ കൂടി അവര്‍ തെളിയിച്ചു.

ഓണ സദ്യ ഒരുക്കി വിളമ്പുന്നതിനു റസീന, അബ്ദു, ബീന, ഷാജിദ്, ഹസീബ, മെഹബൂബ്, മുംതാസ്, യാസിൻ എന്നിവർ നേതൃത്വം നൽകി. കെങ്കേമമായ ഭക്ഷണ ശേഷം രഹ്ന, ബീന എന്നിവരുടെ ശിക്ഷണത്തിൽ ഒരു അനൗപചാരിക തിരുവാതിര കളി അരങ്ങേറിയത് കൗതുകകരമായി.

More Stories from this section

dental-431-x-127
witywide