ദുബായിൽ മലയാളി വിദ്യാർഥി നിര്യാതനായി

മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ നിര്യാതനായി. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാംക്ളാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ (14) ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ പി ആൻഡ് ടി ക്വാർട്ടേഴ്സിന് അടുത്ത് നബീസ മൻസിലിൽ ഫസൽ നബി – ഷായിദ ദമ്പതികളുടെ മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നിയമനടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നേതൃത്വം നൽകുന്നു.

kerala student died at Dubai