തമിഴ്നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം; ഭക്ഷണസാധനങ്ങളുള്‍പ്പെടെയുള്ള കിറ്റുകള്‍ നല്‍കും

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് ഭക്ഷണാവശ്യങ്ങള്‍ക്കുള്‍പ്പെടെ അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് സഹായമായി എത്തിച്ചു നല്‍കുക. 21 ഇനം ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകളാണ് തയ്യാറാക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലാണ് കിറ്റുകള്‍ ശേഖരിക്കുക. ദുരിത ബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനായി എല്ലാവരും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഉത്പന്നങ്ങള്‍:

വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാര്‍ പൊടി – 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് – 4, സൂര്യകാന്തി എണ്ണ – 1 ലിറ്റര്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കള്‍.

More Stories from this section

family-dental
witywide