തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്ന് പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.

തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതി പത്മകുമാറിനെപ്പറ്റി ഷീബ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷീബയുടെ ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷീബയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവരാണ് മര്‍ദ്ദിച്ചതെന്നും ബൈക്ക് ചവിട്ടിവീഴ്ത്തി ആക്രമിച്ചുവെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ആക്രമണത്തിന് ശേഷം സംഘം ഇവരെ വഴിയില്‍ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴി വന്ന സ്ത്രീയാണ് വിവരം വാര്‍ഡ് മെമ്പറെ അറിയിച്ചത്. ഇരുവരേയും നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

More Stories from this section

family-dental
witywide