
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 30ന് എല്ലികോട്ട് സിറ്റിയിലെ ഹവാര്‍ഡ് ഹൈസ്‌കൂളില്‍ (Howard High School, 8700 Old Annapolis Rd, Ellicott City, MD 21043) സംഘടിപ്പിക്കുന്നു.
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ബാള്‍ട്ടിമോര്‍ സിറ്റി മേയര്‍ ക്യാന്‍ഡിഡേറ്റ് ഡോ. റോബര്‍ട്ട് വാലസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ക്രിസ്മസ് പരിപാടികള്‍ ആരംഭിക്കും. ഏഴര മുതല്‍ വിഭവസമൃദ്ധമായ സദ്യ. തുടര്‍ന്ന് ന്യൂജഴ്സിയിലെ ട്രൈസ്റ്റേറ്റ് ഡാന്‍സ് ടീമിന്റെ ഡീജെയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വിജോയ് പട്ടമാടി, വൈസ് പ്രസിഡന്റ് മെയ്‌ജോ മൈക്കേല്‍, സെക്രട്ടറി ലെന്‍ജി ജേക്കബ്, ട്രഷറര്‍ ആഷിഷ് എന്നിവര്‍ അറിയിച്ചു. കൈരളി അംഗങ്ങള്‍ക്ക് ലൈവ് പരിപാടികളില്‍ പങ്കെടുക്കാം. ഹ്യൂമര്‍, ഗെയിംസ് പരിപാടികളുമായി ജെസ്റ്റര്‍ ജെറിയുടെ പ്രകടനം ഏറെ ആകര്‍ഷകമായിരിക്കും. കൂടാതെ അംഗങ്ങള്‍ക്കായി പ്ലം കേക്ക് നിര്‍മാണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.












