കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു

പത്ത് ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോയുടെ യാത്ര മുന്നോട്ട്. സര്‍വീസ് തുടങ്ങി ആറ് മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് പത്ത് ലക്ഷം യാത്രക്കാര്‍ എന്ന സ്വപ്‌ന നേട്ടം വാട്ടര്‍ മെട്രോ കൈവരിക്കുന്നത്. പത്ത് ലക്ഷം തികയുന്ന ടിക്കറ്റിന്റെ ഉടമയ്ക്ക് വാട്ടര്‍ മെട്രോ സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ.

കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ് സന്‍ഹ. സന്‍ഹയ്ക്കാണ് മൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍പ്രൈസ് സമ്മാനം ലഭിക്കുക. സര്‍വീസ് തുടങ്ങി ആറ് മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കൈവരിക്കാന്‍ കഴിഞ്ഞത് അതുല്യ നേട്ടമെന്ന് മെട്രോ സി.ഒ.ഒ സാജന്‍ പി ജോണ്‍ പറഞ്ഞു. കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇനിയും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവു ണ്ടാകുമെന്നും മെട്രോ സി.ഒ.ഒ പറഞ്ഞു.

More Stories from this section

family-dental
witywide