
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന കൊച്ചുമ്മൻ കാമ്പിയിൽ അന്തരിച്ചു. കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ്, സെന്റ് ഗ്രിഗോറിയസ് ചർച്ച് സെക്രട്ടറി, ഫൊക്കാന, ഫോമാ, സീനിയർ സിറ്റിസൺ ഫോറം ഓഫ് സ്റ്റാറ്റൻ ഐലൻഡ് തുടങ്ങിയ സാമുദായിക സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കെ.എസ്.എസ്. ഐ അഗാധമായ ദു:ഖം അറിയിച്ചു. ഈ വിയോഗം സംഘടനയ്ക്കും സാംസ്‌കാരിക, സാമൂഹിക മേഖലയിലും കനത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Tags: