
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവും അമേരിക്കൻ മലയാളികൾക്കു സുപരിചിതനുമായ കോശി കുരുവിള ഫൊക്കാനയുടെ പുതിയ ഭരണസമിതിയിലേക്ക് ന്യൂജേഴ്സി റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. ന്യൂജേഴ്സി കേരള കൾച്ചറൽ ഫോറത്തിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് കോശി കുരുവിള. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായിട്ടാണ് മത്സരിക്കുന്നത്.
കരുത്തുറ്റ നേതാവ് ,മികച്ച സംഘാടകൻ, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തി എന്നിങ്ങനെ ഇദ്ദേഹത്തിന് വിശേഷണങ്ങൾ ഏറെ. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായിരുന്ന കോശി കുരുവിള ഫൊക്കനയുടെ റജിസ്ട്രേഷൻ ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്ന കോശി കുരുവിള എല്ലാ ഫൊക്കാനക്കാരുടെയും മിത്രമാണ്.
കെ.സി.എഫിന്റെ പ്രസിഡൻ്റായി 2 വർഷം സേവനം ചെയ്‌ത കോശി കുരുവിള അസോസിയേഷന്റെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . അദ്ദേഹം പ്രസിഡന്റായിരിക്കുബോൾ കെ.സി.എഫിനെ അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയാക്കി വളർത്താൻ കഴിഞ്ഞു . കോശി കുരുവിളയുടെ നേതൃത്വത്തിൽ KCF നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, കോശി കുരുവിളയുടെ പ്രവർത്തന പരിചയവും സാംസ്കാരിക രംഗത്തുള്ള പരിചയവും ഫൊക്കാനക്ക് ഒരു മുതൽകൂട്ടാവും. അതുകൊണ്ടു തന്നെ ന്യൂ ജേഴ്സിയിൽ നിന്ന് എല്ലാവരും ഒരേ സ്വരത്തിൽ കോശി കുരുവിളയുടെ നോമിനേഷനെ പിൻന്താങ്ങുന്നു.
US ഗവ. പാസ്പോർട്ട് പ്രോഗ്രാം മാനേജർ ആയി ജോലിചെയ്തിരുന്ന അദ്ദേഹം സ്ബറി ഡെവലപ്പ്‌മെന്റ് കോർപറേഷന്റെ LLC പ്രസിഡൻ്റായി പ്രവർത്തിക്കുന്നു. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. ഭാര്യ മേരി കോശി. രണ്ട് മക്കളും രണ്ടു കൊച്ചുമക്കളുമുള്ള അദ്ദേഹം ന്യൂജേഴ്സിയിലെ പാരമസ്സിലാണ് താമസം.
ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ ജേഴ്സി റീജനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ കോശി കുരുവിളയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി എന്നിവർ കോശി കുരുവിളക്കു വിജയാശംസകൾ നേർന്നു.
Koshi Kuruvila filed nomination for FOKANA New Jersy regional vice president.















