
കോഴിക്കോട്: കോഴിക്കോട്- വയനാട് അതിര്‍ത്തി വന മേഖലയില്‍ വെച്ച് മാവോയിസ്റ്റുകളിലൊരാള്‍ പിടിയിലായി. വയനാട് സ്വദേശിയായ മാവോയിസ്റ്റാണ് തണ്ടര്‍ബോള്‍ട്ടിന്റെ പിടിയിലായത്. കാട്ടില്‍ രഹസ്യമായി കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്ന ആളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
വയനാട്, കണ്ണൂര്‍ മേഖലകളിലെ മാവോയിസ്റ്റുകളാണ് കാടിനുള്ളിലുള്ളത്. ഇവര്‍ക്കാണ് പിടിയിലായ വ്യക്തി സാധനങ്ങളെത്തിച്ചു നല്‍കിയിരുന്നത്. മാവോയിസ്റ്റിനെ പിടികൂടിയ സാഹചര്യത്തില്‍ കോഴിക്കോട്- വയനാട് അതിര്‍ത്തി വന മേഖലയില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്.
Tags: