കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയെ കൊന്നു കൊക്കയില്‍ തള്ളിയെന്ന് വെളിപ്പെടുത്തല്‍; കൊലപാതകം കവര്‍ച്ചയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കവര്‍ച്ചാശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി പോലീസ് സ്‌റ്റേഷനില്‍. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നതെന്നും കാര്‍ യാത്രയ്ക്കിടെയാണ് കൊലപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തി.

കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചത്. യാത്രയ്ക്കിടെ കാറില്‍ വെച്ച് സ്വര്‍ണ്ണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും അതിനായി സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിനായി പുറപ്പെട്ടു. ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

More Stories from this section

family-dental
witywide