ഇരുവഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയിൽ മൊയ്തീനുള്ളതാണ്: കെ. സുധാകരന്‍

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ സഹകരണ സംരക്ഷണ പദയാത്ര സമാപമ സമ്മേളനത്തില്‍ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ നടത്തിയ പ്രസംഗം വയറലാകുന്നു. ഇരുവഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയിൽ മൊയ്തീനുള്ളതാണെന്ന് സുധാകരന്‍ പറഞ്ഞു.

‘‘പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഇരുവഞ്ഞിപ്പുഴ അറബിക്കടലിന്റെ സ്വന്തമാണെങ്കിൽ വിയ്യൂർ ജയിൽ എ.സി.മൊയ്തീൻ നിങ്ങൾക്ക് സ്വന്തമാണ്. പിണറായി വിജയൻ ആർക്കും വേണ്ടാത്ത ചരക്കാണ്. ആരാണ് നിങ്ങൾക്ക് ഭീഷണി. ആരാണ് നിങ്ങളുടെ പുറകെ വരുന്നത്. ഒരു പട്ടിയും വരുന്നില്ല. സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ജനങ്ങളുടെ പണം ചെലവഴിക്കേണ്ട.”. ലാവ്ലിന്‍ കേസ് 37 തവണ സിപ്രീംകോടതി മാറ്റിവച്ചു. ആ കേസെടുത്താല്‍ പിണറായി അഴിക്കുള്ളില്‍ പോകുമെന്ന് ഉറപ്പാണ്. ബിജെപി പിണറായിയെ സംരക്ഷിക്കുന്നു. പകരം ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് പിണറായി കൂട്ടുനില്‍ക്കുന്നു. വേണ്ടി വന്നാല്‍ ഒരു വിമോചന സമരത്തിനു വേണ്ടി കൂടിയുള്ള യവ്വനം കോണ്‍ഗ്രസിനുണ്ട്സു – ധാകരൻ പറഞ്ഞു.