കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. രാവിലെ 11നു തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടോടെയാണ് തീര്‍ന്നത്. ഇനിയും 30ന് സുധാകരന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകണം.
മനസ്സറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നൂറു ശതമാനം ക്ളിയര്‍ ആണെന്നും കെ. സുധാകരന്‍ പുറത്തു വന്നശേഷം പറഞ്ഞു.
മോണ്‍സന്റെ കച്ചവട ഇടപാടുകളെ കുറിച്ചും കൂട്ടു കച്ചവടക്കാരെ കുറിച്ചും എന്തെല്ലാം അറിയാം, അയാളുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇ.ഡി ചോദിച്ചത്. സുധാകരന്റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. 5 വര്‍ഷത്തെ ബാങ്ക് രേഖകളും ആദായനികുതി രേഖകളും സുധാകരന്‍ ഹാജരാക്കിയിരുന്നു.