‘ഞങ്ങളെ നിര്‍ബന്ധിക്കരുത്, അവസാനത്തെ കനല്‍ തരിയും ചാരമായിപ്പോകും’; മുഖ്യമന്ത്രിയോട് കെ സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ മാത്രം ഉള്ളൊരു ഈര്‍ക്കിലി പാര്‍ട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കള്‍ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങള്‍ കേട്ടു. ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം ഞങ്ങളെ നിര്‍ബന്ധിക്കരുത്. അവസാനത്തെ കനല്‍ തരിയും ചാരമായിപ്പോകും എന്നും കെ സുധാകരന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയന്‍, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാന്‍ അന്നും ഞങ്ങള്‍ക്ക് വലിയ പ്രയാസമില്ലായിരുന്നു. താങ്കളിലെ രക്തദാഹിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.

കേരളത്തില്‍ മാത്രം ഉള്ളൊരു ഈര്‍ക്കിലി പാര്‍ട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കള്‍ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങള്‍ കേട്ടു. ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം ഞങ്ങളെ നിര്‍ബന്ധിക്കരുത്. അവസാനത്തെ കനല്‍ തരിയും ചാരമായിപ്പോകും. പിണറായി വിജയന്റെ ജല്പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാം’.

Also Read

More Stories from this section

family-dental
witywide