അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അദ്ധ്യാപകര്‍ മടങ്ങി

ഓര്‍ലാന്‍ഡോ: കുവൈറ്റില്‍ നിന്നും നാസ സന്ദര്‍ശനത്തിനായി എത്തി സ്വിമ്മിംഗ് പൂളില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോപ് ജീവനുവേണ്ടി പോരടിക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കഴി‍ഞ്ഞ ഒരാഴ്ചയോളമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. അതിനിടയിലാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ഉപേക്ഷിച്ച് സ്കൂള്‍ അധികൃതര്‍ മടങ്ങിയത്.

കുവൈറ്റിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് പ്രജോപ്. നാസ ഗവേഷണ കൗതുകങ്ങള്‍ കാണാന്‍ അറുപത് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് അമേരിക്കയില്‍ എത്തിയത്. ഓര്‍ലാന്‍ഡോയിലെ ഹോട്ടലിലായിരുന്നു ഇവരുടെ താമസം. നവംബര്‍ 23ന് രാവിലെ സ്വിമ്മിംഗ് പൂളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു പ്രജോപ് അപകടത്തില്‍പ്പെട്ടത്.


 പൊലീസും ഫയര്‍ ഫോഴ്സും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പ്രജോപിന്റെ ജീവന്‍ രക്ഷിക്കാനായി വലിയ പരിശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്.അതിനിടയിലാണ് കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലെ അദ്ധ്യാപകരുടെ സംഘം മുങ്ങിയിരിക്കുന്നത്. പ്രജോപിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് 2 അദ്ധ്യാപകരെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അതിന് ശേഷം മറ്റ് നാല് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ സംഘവും കുവൈറ്റിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ തൊട്ടുപിന്നാലെ ആരെയും അറിയിക്കാതെ കുട്ടിയെ നോക്കാന്‍ ചുമതലയുണ്ടായിരുന്ന രണ്ട് അദ്ധ്യാപകരും കുവൈറ്റിലേക്ക് തിരിച്ചുപോവുകയായിരുന്നു.

നാസ സന്ദര്‍ശനത്തിനായി കൊണ്ടുവരുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത ബാധ്യതയും ഉത്തരവാദിത്തവും സ്കൂള്‍ അധികൃതര്‍ക്കുണ്ട്. അത് പാലിക്കാതെയാണ് ജീവന് വേണ്ടി പോരാടുന്ന ഒരു കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് അദ്ധ്യാപക സംഘം മുങ്ങിയിരിക്കുന്നത്. കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കുള്‍ അധികൃതരുടെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് അമേരിക്കയിലെ‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് പ്രജോപിന്റെ ചികിത്സാകാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

പ്രജോപിന്റെ ചികിത്സക്കായി ഇന്ത്യന്‍ സമൂഹം കൂട്ടായി ഇതുവരെ നാല്പതിനായിരത്തിലധികം ഡോളര്‍ പിരിച്ചെടുത്തിയിട്ടുണ്ട്. കുട്ടിയുടെ ചികിത്സാകാര്യങ്ങള്‍ ഉറപ്പാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവരും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് തിരുന്നെല്‍വേലി രാധാപുരം താലൂക്കില്‍ കള്ളിക്കുളം നിവാസിയാണ് പ്രജോപ്. പ്രജോപിന്റെ കുടുംബം പതിനാല് വര്‍ഷമായി കുവൈറ്റിലാണ് താമസിക്കുന്നത്. 

Kuwait Indian school teachers left a student in US who was in a critical condition in an american hospital

More Stories from this section

family-dental
witywide