ഭാര്യക്ക് പാചകം അറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: വിവാഹം ചെയ്ത സ്ത്രീക്ക് പാചകം അറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതി. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ആദ്യം യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും താമസിച്ചിരുന്നത്. ബന്ധുകൾക്ക് മുന്നിൽ ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തഅകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു.

2013ല്‍ വിടുവിട്ടിറങ്ങിയ യുവതി പൊലീസിനും മജിസ്ട്രേട്ടിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു.ജോലി ചെയ്ത കമ്പനി ഉടമയുമായി സംസാരിച്ച് ജോലി നഷ്ടപെടുത്താൻ യുവതി ശ്രമിച്ചതായും യുവാവ് ആരോപിച്ചു. എന്നാൽ യുവാവുമൊത്ത് തുടര്‍ന്ന് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയാണ് കമ്പനി ഉടമയുടെ ഇടപെടല്‍ തേടിയതെന്നും യുവതി കോടതിയില്‍ മറുപടി നല്‍കി.

lack of cooking skills can’t be a ground for divorce

More Stories from this section

family-dental
witywide