ലഡാക്ക് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് – നാഷനല്‍ കോണ്‍ഫറൻസ് സഖ്യത്തിന് വിജയം

ശ്രീനഗര്‍: കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം. 2019 ലെ ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുക്കശ്മീരില്‍ നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു ഇത്.

30 അംഗ ലഡാക്ക് കൗണ്‍സലിലെ 26 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ മാത്രമേ ബിജെപിക്ക് ജയിക്കാനായുള്ളു. ഫലം പുറത്തുവന്ന എട്ടിടത്ത് കോണ്‍ഗ്രസും 11 ഇടത്ത് നാഷണല്‍ കോണ്‍ഫറന്‍സും വിജയിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.

മതേതര പാര്‍ട്ടികളായ കോണ്‍ ഗ്രസും നാഷനല്‍ കോണ്‍ഫറൻസും കാര്‍ഗില്‍ വിജയിച്ചതില്‍ സന്തോഷവും ആവേശവും തോന്നുന്നെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 2019 നു ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത് എന്നും ജനങ്ങള്‍ പ്രതികരിച്ചുവെന്നും അവര്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide