
കളമശേരി: റബ്ബര്‍ വിലയിടിവിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് നാളെ. കളമശേരി അപ്പോളൊ ടയേഴ്സിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരം പേര്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഓള്‍ ഇന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തുന്ന കര്‍ഷക സംഘം വളണ്ടിയര്‍മാര്‍ കളമശേരി ടൗണ്‍ മെട്രോ സ്റ്റേഷന് സമീപം കേന്ദ്രീകരിക്കണമെന്ന് കണ്‍വീനര്‍ എം കെ ബാബു അറിയിച്ചു.











