
ന്യൂഡൽഹി : കേന്ദ്രമന്ത്രി വി. മുരളീധരൻ്റെ ബുള്ളറ്റ് ട്രെയിൻ യാത്രയാണ് ഇപ്പോൾ ഇടതു സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് ഹരമാകുന്നത്. ജപ്പാൻ യാത്രക്കിടെയാണ് മന്ത്രി ഷിൻകാൻസൻ ബുള്ളറ്റ് ട്രെയിൻ യാത്ര ചെയ്‌തത്. ഇതിന്റെ ചിത്രങ്ങൾ എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി കാത്തിരിക്കുകയാണെന്നാണ് എന്നും അദ്ദേഹം കുറിച്ചിമുണ്ട്.
Delighted to travel by Shinkansen Bullet Train in Japan. A unique travel experience. Can't wait to experience the same in India.
— V. Muraleedharan (@MOS_MEA) November 10, 2023
Exciting times ahead as Ahmedabad-Mumbai #BulletTrain project gains momentum. pic.twitter.com/B9D0DdPhu1
കേരളത്തിൽ ഒരു വികസനവും അനുവദിക്കില്ലെന്ന് പറഞ്ഞ വി മുരളീധരൻ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്‌ത് ആസ്വദിക്കുന്നു. ഗംഭീരമെന്ന് പറയുന്നു. ഗുജറാത്തിൽ ഇങ്ങനെയൊരു ബുള്ളറ്റ് ട്രെയിൻ വരാൻ കാത്തിരിക്കുന്നു. എന്നാൽ കേരളത്തിൽ ഇങ്ങനെയൊന്ന് വരാനും പാടില്ല. സ്വന്തം നാട്ടിൽ വികസനം വരാൻ അനുവദിക്കില്ലെന്ന് പറയുകയും, ഗുജറാത്തിലെ പദ്ധതിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന മുരളീധരൻ എന്തുതരം ജനപ്രതിനിധിയാണെന്ന് സോഷ്യൽ മീഡിയയിലെ ഇടതു പക്ഷം ചോദിക്കുന്നു.
കേരളത്തിലെ സിൽവർലൈൻ പദ്ധതിക്ക് പാരവച്ചിട്ട് ഇങ്ങനെ പറയാൻ ഒരു മലയാളിയായ കേന്ദ്രമന്ത്രിക്ക് എങ്ങനെ കഴിയുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
left social media handles scream against V Muraleedharan’s twitter post on Japan Bullet train