നാട്ടില്‍ ലക്ഷങ്ങളുടെ കടം, യുകെയില്‍ പുല്ലുവെട്ടലും തോട്ടം ജോലിയും പെയ്ന്റിങ്ങും; മലയാളി നഴ്സുമാരുടെ ദുരന്ത ജീവിതം

ന്യൂഡൽഹി: കൊച്ചിയിലെ ഏജൻസി വഴി യുകെയിലെത്തിയ 400 മലയാളി നഴ്സുമാരിൽ ചിലർ ജീവിക്കുന്നതു പെയിന്റടിക്കാൻ പോയും പുല്ലുവെട്ടിയും. 12.5 ലക്ഷത്തോളം രൂപ ചെലവിട്ടതിന്റെ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ 6 മാസമായി ഇവിടെ കുടുങ്ങിയ ഇവർക്ക് ഇതിനിടയിൽ ഏതാനും ദിവസം തൊഴിൽ ലഭിച്ചു.

നിത്യവൃത്തിക്കു മറ്റു ജോലികൾ ചെയ്യുന്നെങ്കിലും വാടക പോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. നിർധനർക്ക് ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കിൽ നിന്ന് ആഹാരം കഴിക്കുന്നവരും ആപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ നിരവധി മലയാളി നേഴ്‌സുമാരാണ് യുകെയിൽ കുടുങ്ങിയിരിക്കുന്നത്.

പന്ത്രണ്ടര ലക്ഷത്തോളം രൂപ ഏജസികൾക്ക് നൽകി ഈ വർഷം ആദ്യമാണ് ഇവരിൽ ഭൂരിഭാഗവും യുകെയിലേക്ക് എത്തിയത്. രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ മൂന്ന് തവണയാണ്‌ ഇവർ പണം നൽകിയത്.

അഭിമുഖ സമയത്ത് രണ്ട് ലക്ഷത്തോളം രൂപ പണമായി നൽകി. ബാങ്ക് അക്കൊണ്ട് വഴി പണം നൽകാൻ നഴ്‌സുമാർ താല്പ്പര്യപ്പെട്ടെങ്കിലും വലിയ ജിഎസ്ടി നല്കേണ്ടിവരുമെന്ന് പറഞ്ഞ് ഏജൻസികൾ പണമായാണ്  വാങ്ങിയത്. പിന്നീട് ജോലി ഉറപ്പ് നൽകികൊണ്ടുള്ള കത്തിന് പിന്നാലെ മൂന്നര ലക്ഷവും വിസ സമയത്ത് മൂന്നര ലക്ഷവും ഇവർ നൽകി. എന്നാൽ ഇവർക്ക് ലഭിച്ചത് സന്ദർശക വിസയായിരുന്നു. 15 വയസിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്നതുൾപ്പെടെയുള്ള ജോലി വാഗ്ദാനങ്ങളാണ്‌ ഇവർക്ക് നൽകിയിരുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടി കഴിഞ്ഞദിവസം പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ) മന്ത്രി എസ്.ജയശങ്കറിനു നിവേദനം നൽകിയിരുന്നു.

More Stories from this section

family-dental
witywide