ടൈം മാഗസിൻ 2023 അത്ലറ്റ് ഓഫ് ദ ഇയറായി ലയണല്‍ മെസിയെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ 2023ലെ അത്ലറ്റ് ഓഫ് ദ ഇയറായി ലയണല്‍ മെസിയെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ഫുട്‌ബോള്‍ താരം ടൈം മാഗസിന്റെ അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്നത്. നൊവാക് ജോക്കോവിച്ച്, എര്‍ലിംഗ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

അര്‍ജന്റീനയെ 36 വര്‍ഷത്തിന് ശേഷം ലോകചാമ്പ്യനാക്കിയ മെസിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. എട്ട് തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടിയ ഏക താരമാണ് ലയണല്‍ മെസ്സി.

ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര തലത്തിലും മെസ്സിയുടെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ടൈം മാഗസിന്റെ ആദരവ്. ഫ്രഞ്ച് ലീഗില്‍ രണ്ടാം തവണയും പിഎസ്ജിയെ ചാമ്പ്യന്മാരാക്കാന്‍ മെസിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നാലെ പിഎസ്ജി വിട്ട് ഇന്റര്‍ മയാമിയില്‍ എത്തിയ മെസ്സി ലീഗ്‌സ് കപ്പില്‍ തന്റെ ക്ലബിനെ ചാമ്പ്യന്മാരാക്കി. ഇന്റര്‍ മയാമിക്കായി 14 മത്സരങ്ങള്‍ കളിച്ച മെസ്സി 11 ഗോളുകള്‍ നേടിയിട്ടുണ്ട്.

More Stories from this section

family-dental
witywide